സുരക്ഷിതത്വമാണ് വോൾവോ കാറുകളുടെ മുഖമുദ്ര. ഉയർന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റിയും ബ്രേക്കിങും വോൾവോയിൽ നിന്ന് പ്രതീക്ഷിക്കാം. എന്നാൽ വോൾവോ പ്രേമികളെ ഇപ്പോൾ അമ്പരപ്പിച്ചിരിക്കുന്നത് എക്സ് സി–60യുടെ ക്രാഷ് ടെസ്റ്റ് വീഡിയോയാണ്. ഇൗ മാസം ആദ്യമാണ് മോഡലിെൻറ റോൾ ഒാവർ ക്രാഷ് ടെസ്റ്റ് വീഡിയോ വോൾവോ പുറത്ത് വിട്ടത്.
മണിക്കൂറിൽ 48 കിലോ മീറ്റർ വേഗതയിലാണ് വോൾവോ ക്രാഷ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. ഇൗ വേഗതയിൽ വാഹനം തലകീഴായി മറഞ്ഞാലും യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്നാണ് വോൾവോയുടെ അവകാശവാദം. ഇതിനൊടപ്പം ഫ്രണ്ട് ക്രാഷ് ടെസ്റ്റ് വീഡിയോയും വോൾവോ പുറത്ത് വിട്ടിട്ടുണ്ട്. വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ സിസ്റ്റം, റോൾ സ്െറ്റബിലിറ്റി കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൊളിഷൻ വാണിങ് സിസ്റ്റം ബ്രേക്ക് സപ്പോർട് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ പുതിയ എക്സ് സി 60യിൽ വോൾവോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ 2008ലാണ് എക്സ് സി 60 പുറത്തിറക്കുന്നത്. കാറിെൻറ രണ്ടാം തലമുറയാണ് ഇപ്പോൾ നിരത്തിലുള്ളത്. മൂന്നു പെട്രോൾ എൻജിൻ വേരിയൻറുകളിലും രണ്ട് ഡീസൽ എൻജിൻ വേരിയൻറുകളിലുമാണ് കാർ വിപണിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.