ബൈക്കിനറിയുമോ, ഓടിക്കുന്നത് ആണാണോ പെണ്ണാണോ എന്ന്. കൈകൊടുത്താൽ അതങ്ങ് പായും. ഈ തി യറിയിൽനിന്ന് മുളച്ചുവന്ന താരമാണ് ഐശ്വര്യ പിസെ. പുരുഷ കേന്ദ്രീകൃതമായ ബൈക്ക് റേസിങ് ലോകത്ത് ഇന്ത്യയുടെ പെൺകരുത്ത് അടയാളപ്പെടുത്തിയ 24കാരി. ലോക മോട്ടോർ സ്പോർട്സ് കി രീടത്തിലേക്ക് ബൈക്കോടിച്ചു കയറിയ ആദ്യ ഇന്ത്യൻ താരം. ‘ഹെൽമറ്റ് വെച്ചാൽ പിന്നെ ആണും പെ ണ്ണും ഒരുപോലെയാ’ -ഇതാണ് ഐശ്വര്യയുടെ വിജയരഹസ്യം. കേവലം നാലുവർഷത്തെ പരിശീലനംകൊണ്ടാണ് ഈ ബംഗളൂരുകാരി ലോകകിരീടം ട്രാക്കിലാക്കിയത്.
പടപൊരുതിയവൾ...
അതിജീവനമെന്തെന്ന് ഐശ്വര്യയെ കണ്ടുപഠിക്കണം. പ്ലസ് ടു പരീക്ഷയിൽ തോൽവി, കരിയറിന് വിലങ്ങിട്ട് അപകടം, തോളെല്ലിന് ശസ്ത്രക്രിയ, താളംതെറ്റിയ കുടുംബജീവിതം, കുത്തുവാക്കുകൾ, നിരുൽസാഹപ്പെടുത്തൽ... ഒരു 18കാരിയുടെ ജീവിതവും കരിയറും അവസാനിക്കാൻ ഇതൊക്കെ ധാരാളം മതിയായിരുന്നു. ഇവിടെയൊന്നും വീഴാതെ കുതിച്ചുപാഞ്ഞതിെൻറ ഫലമാണ് ലോക ചാമ്പ്യൻഷിപ്പിൽ ഐശ്വര്യയെ കിരീടത്തിലേക്ക് എത്തിച്ചത്. ബൈക്കിൽ മാത്രമല്ല, ഐശ്വര്യയുടെ ശരീരത്തിലുമുണ്ട് സ്റ്റീൽ േപ്ലറ്റും സ്ക്രൂവും. 2017ൽ പരിശീലനത്തിനിടെ നടന്ന അപകടത്തിെൻറ ബാക്കിപത്രം. ഏഴ് സ്ക്രൂവും ഒരു സ്റ്റീൽ േപ്ലറ്റുമാണ് ഐശ്വര്യയുടെ തോളെല്ലിനെ താങ്ങിനിർത്തുന്നത്.
പ്രേമം റേസിങ്ങിനോട്...
ബംഗളൂരുവിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഐശ്വര്യ 18ാം വയസ്സിലാണ് ബൈക്ക് ഓടിച്ചുതുടങ്ങിയത്. സുഹൃത്തിനെ യാത്രയാക്കാൻ ബൈക്കുമായി നഗരത്തിലേക്ക് ഇറങ്ങിയപ്പോഴാണ് റേസിങ് പ്രേമം ഉടലെടുത്തത്. സ്വകാര്യചാനൽ നടത്തിയ ടി.വി ഷോയായിരുന്നു ആദ്യത്തെ റേസിങ് ട്രാക്ക്. 200 സി.സി ബൈക്കിൽ റാൻ ഓഫ് കച്ച് മുതൽ ചിറാപുഞ്ചി വരെ 24 ദിവസംകൊണ്ട് താണ്ടി തുടക്കം. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നാല് വർഷത്തിനിടെ അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കിരീടം ചൂടിയതോടെ ഐശ്വര്യയെ ടി.വി.എസ് ഏറ്റെടുത്തു.
റേസിങ്ങിനു വേണ്ടി ബൈക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്താറില്ലെന്ന് ഐശ്വര്യ പറയുന്നു. ഓഫ് റോഡ് യാത്രക്ക് യോജിക്കുന്ന തരത്തിലുള്ള എൻജിൻ ഘടിപ്പിക്കുന്നത് മാത്രമാണ് മാറ്റം. അതും കമ്പനി നിർദേശിക്കുന്നതു മാത്രം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അമ്മയാണ് തുണ. വാക്കുകളിൽ പ്രചോദനങ്ങളുടെ പെരുമഴ തീർക്കുന്ന ഐശ്വര്യയുടെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘അവസരങ്ങൾ നിങ്ങളെ തേടിവരില്ല, നിങ്ങൾതന്നെ അതു സൃഷ്ടിക്കണം.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.