ഇലോൺ മസ്കിൻെറ ടെസ്ല നിർമിച്ച സൈബർ ട്രക്കിനെകുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. 2019 നവംബറിൽ അവതരിപ ്പിച്ച സൈബർ ട്രകിൻെറ വ്യത്യസ്തമായ ഡിസൈനും അതിലുൾകൊള്ളിച്ച ഗംഭീര സംവിധാനങ്ങളും വലിയ ചർച്ചക്കാണ് വഴിവെച്ചത്. ഇത് പിൻപറ്റി വൈകാതെ 15,000 ഡോളർ വിലമതിക്കുന്ന സൈബർ ഐഫോൺ മോഡൽ നിർമിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ സൈബർ െഷൽ ഡിസൈനിൻെറ പാത പിൻപറ്റി സൈബർ ബൈക്ക് കൂടി പുറത്തുവന്നിരിക്കുകയാണ്. നിർമാണത്തിന് പിന്നിലാകട്ടെ പ്രശസ്ത യൂട്യൂബർ കാസി നെയ്സ്റ്റാറ്റും.
അദ്ദേഹം യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിലാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സൈബർ ബൈക്ക് പരിചയപ്പെടുത്തിയത്. സൈബർ ബൈക്ക് എങ്ങനെയുണ്ടായി എന്നതാണ് അതിലേറെ രസം. പ്രശസ്ത ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ സൂപ്പർ 73 എന്ന കമ്പനി അവരുടെ ഏറ്റവും പുതിയ മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്ത് അനുഭവം പങ്കുവെക്കാനായി വ്ലോഗറായ കാസിയെ സമീപിച്ചു. എന്നാൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ജനങ്ങൾ ബൈക്കിൻെറ ഡിസൈനും മറ്റും കാണാതിരിക്കാൻ രഹസ്യമായിട്ടുവേണം ടെസ്റ്റ് ഡ്രൈവ് നടത്തേണ്ടത്.
യൂട്യൂബറായ കാസി അത് മുതലാക്കി ബൈക്കിൻെറ ശരിയായ രൂപം മറച്ചുവെക്കാൻ സൈബർ ട്രക്കിൻെറ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സാധാരണ ഇലക്ട്രിക് ബൈകിനെ സൈബർ ബൈക്കായി രൂപമാറ്റം വരുത്തുന്ന ടാസ്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് കാസി നെയ്സ്റ്റാറ്റ് പറഞ്ഞു.
ടെസ്ല സൈബർ ട്രകിൽ ഉപയോഗിച്ച സ്പേസ് ഗ്രേഡ് സ്റ്റൈൻലസ് സ്റ്റീലിന് പകരം വില കുറഞ്ഞ അലൂമിനിയം ഷെല്ലാണ് സൈബർ ബൈക്ക് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സൈബർ ട്രക്കിൽ കാണപ്പെട്ട കൂൾ ഹെഡ്ലൈറ്റ് സ്ട്രിപ്, സ്റ്റോറേജ് യൂണിറ്റ് എന്നിവ അതുപോലെ സൈബർ ബൈക്കിലും നൽകിയിട്ടുണ്ട്.
രൂപത്തിലുള്ള വ്യത്യസ്ത ബൈക്ക് ഓടിക്കുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് കാസിയുടെ അഭിപ്രായം. പുറംചട്ടയിൽ നിന്ന് തള്ളി നിൽക്കുന്ന ഹാൻഡിൽ ബാറുകൾ ബൈക്ക് തിരിക്കാനും മറ്റും പ്രയാസമുണ്ടാക്കുന്നുണ്ട്.
അതേസമയം സൈബർ ട്രക് ഷെല്ലിനകത്തുള്ള ഇലക്ട്രിക് ബൈക്ക് ചില്ലറക്കാരനല്ല. സൂപ്പർ 73 ആർ.എക്സ് എന്ന് പേരുള്ള താരത്തിന് 960 വാട്ട് മണിക്കൂർ ബാറ്ററിയാണ്. ഒറ്റ ചാർജിൽ 64 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലാണ് സഞ്ചാരം. എന്തായാലും സൈബർ ഷെൽ ഡിസൈനിൽ സൂപ്പർ 73 അവരുടെ ബൈക്കുകൾ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.