ദോഹ: വിവിധ ഇന്ത്യൻ സ്കൂളുകളിൽ ഇന്ത്യയുടെ 74ാം സ്വാതന്ത്യദിനാഘോഷം നടത്തി. കോവിഡ് പ്രതിരോധനടപടികൾ പാലിച്ച് നടത്തിയ ചടങ്ങിൽ ചുരുക്കം ആളുകളേ പങ്കെടുത്തുള്ളൂ. സ്കൂളുകളിൽ ഒാൺലൈൻ വഴി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തിയിരുന്നു. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിൽ ൈവസ്പ്രസിഡൻറ് യാസിർ നൈനാർ പതാക ഉയർത്തി. പ്രിൻസിപ്പൽ അസ്ന നഫീസ്, മാനേജ്മൻെറ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ മാനേജ്മൻെറ് കമ്മിറ്റി അംഗം സഹനാസ് നൂറുദ്ദീൻ ദേശീയ പതാക ഉയർത്തി.
സൂം വഴി കുട്ടികളുടെ കലാപാരിപാടികൾ നടന്നു. കമ്മിറ്റി പ്രസിഡൻറ് കെ.സി. അബ്ദുൽലത്തീഫ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. സുഭാഷ് ബി. നായർ എന്നിവർ പങ്കെടുത്തു.
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഗവേണിങ് ബോർഡ് പ്രസിഡൻറ് കെ. അബ്ദുൽ കരീം പതാക ഉയർത്തി. ജനറൽസെക്രട്ടറി പി.കെ. മുഹമ്മദ് സംസാരിച്ചു. സൂം വഴി കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ സയിദ് ഷൗക്കത്ത് അലി പതാക ഉയർത്തി. അധ്യാപക അനധ്യാപക ജീവനക്കാർ പങ്കെടുത്തു.ദോഹ: നോബിൾ ഇൻറർനാഷനൽ സ്കൂളിൽ ചെയർമാൻ ഹുസൈൻ മുഹമ്മദ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.
പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽമാരായ റോബിൻ കെ. ജോസ്, ജയ്മോൻ ജോയ്, അധ്യാപകരായ ഷിഹാബുദ്ദീൻ, നിസാർ കെ, ഇന്ദിര മേനോൻ, അസ്മ എന്നിവർ സംസാരിച്ചു.ദോഹ: ബിർള പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ എ.പി. ശർമ പതാക ഉയർത്തി. കുട്ടികളുടെ ഓൺലൈൻ കലപാരിപാടികൾ നടത്തി. ചെയർമാൻ ഗോപി ഷഹാനി, ഡയറക്ടർമാരായ മോഹൻ തോമസ്, സി.വി. റപ്പായി, ചിന്തു ആൻറണി റപ്പായി, പ്രിൻസിപ്പൽ എ.പി. ഷർമ എന്നിവർ സംസാരിച്ചു.ദോഹ: ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ താലിബ് സ്കൂൾസ് ഡയറക്ടർ ജയശങ്കർ എം. പിള്ളൈ പതാക ഉയർത്തി. സാബു തോമസ്, ജേക്കബ് മാത്യു, വിവിധ സ്കൂൾ പ്രിൻസിപ്പൽമാരായ റിതുല സിങ്, വിേനാദ് കുമാർ ഭാട്ടിയ, സീമ അരുൺ, സുജ ശിവദാസ് എന്നിവർ പങ്കെടുത്തു. ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പത്മിനി വെങ്കടേശ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.