ജിദ്ദ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദയിൽ പ്ലാസ്‌മ ദാന കാമ്പയിന് തുടക്കമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് കോൺസുൽ ജനറൽ വൈ. സാബിർ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗ നിയന്ത്രണത്തിനും ചികിത്സക്കും വലിയ പ്രാധാന്യം നൽകി മനുഷ്യസ്നേഹത്തിൻെറ മഹാ മാതൃകകൾ കാണിക്കുന്ന നാടിന് തിരിച്ചുനൽകാൻ സാധിക്കുന്ന ഏറ്റവും നല്ല സമ്മാനമാണ് പ്ലാസ്‌മ ദാനത്തിലൂടെ ഇന്ത്യക്കാരായ നാം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി സൊസൈറ്റി ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ചെയർമാനും യൂനിവേഴ്സിറ്റി ആശുപത്രി ബ്ലഡ് ബാങ്ക് അസിസ്റ്റൻറ് ഡയറക്ടറുമായ ഡോ. സൽവ ഹിന്ദാവി സംസാരിച്ചു. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൻെറർ കൺസൽട്ടൻറ് ഡോ. നിഹാൽ യാഖൂത്, ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം പ്രസിഡൻറ് അയൂബ് ഹകീം എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജനൽ പ്രസിഡൻറ് ഫയാസുദ്ദിൻ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ മലപ്പുറം, മുഹമ്മദ് അബ്ദുൽ അസീസ് കിദ്വായ്, എഡ്വിൻ രാജ്, ആലിക്കോയ ചാലിയം എന്നിവർ സംബന്ധിച്ചു. ഇഖ്‌ബാൽ ചെമ്പൻ അവതാരകനായിരുന്നു.
J
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.