ന്യൂഡൽഹി: പൈലറ്റ് പരിശീലനത്തിനിടെ നിർബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എയർ ഏഷ്യക്ക് ഡി.ജി.സി.എ 20 ലക്ഷം രൂപ പിഴയിട്ടു. പൈലറ്റ് പ്രൊഫിഷ്യൻസി പരിശോധനയിൽ പൈലറ്റുമാർ നിർബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ എയർ ഏഷ്യയുടെ പൈലറ്റുമാർ പൂർത്തിയാക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പ്രൊഫിഷ്യൻസി പരിശോധന നടത്തണമെന്നത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശമാണ്. എന്നാൽ ഈ പരിശോധനയിൽ പൈലറ്റുമാർ ചെയ്യേണ്ട കാര്യങ്ങൾ പൂർണമായും ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് പിഴയീടാക്കുന്നതിലേക്ക് നയിച്ചത്.
സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശ പ്രകാരമുള്ള ട്രെയിനിങ്ങുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ എയർലൈനിന്റെ ട്രെയിനിങ് തലവനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ എട്ട് എക്സാമിനർമാർക്ക് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി
എയർ ഏഷ്യടൈ മാനേജർക്കും ട്രെയിനി തലവനും എയർ ഏഷ്യയുടെ എക്സാമിനർമാർക്കും ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.