ഷിംല: ഷിംലയിലെ സഞ്ജൗലി മസ്ജിദിന്റെ മുകളിലെ മൂന്നുനില പൊളിക്കാൻ നിർദേശിച്ച ഷിംല മുനിസിപ്പൽ കമീഷണർ കോടതി ശേഷിക്കുന്ന രണ്ട് നിലകളുടെ സ്ഥിതി സംബന്ധിച്ച് മസ്ജിദ് കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും ശനിയാഴ്ച വിശദീകരണം തേടി.
മുകളിലെ മൂന്നുനിലകൾ രണ്ടുമാസത്തിനകം പൊളിക്കണമെന്ന് ഒക്ടോബർ അഞ്ചിന് കമീഷണർ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മസ്ജിദ് കമ്മിറ്റി പൊളിക്കൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് താഴത്തെ രണ്ട് നിലകളെ കൂടി ലക്ഷ്യമിട്ടുള്ള നീക്കം. സഞ്ജൗലി മസ്ജിദിന്റെ ഒരുഭാഗം പൊളിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 11ന് നടന്ന പ്രതിഷേധത്തിനിടെ 10 പേർക്ക് പരിക്കേറ്റു.
ഇതോടെയാണ് മസ്ജിറ്റ് കമ്മിറ്റി പൊളിക്കാൻ സമ്മതിച്ചത്. അനധികൃതമായല്ല നിർമാണമെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും വ്യക്തമാക്കിയ മസ്ജിദ് കമ്മിറ്റി സമാധാനവും സാഹോദര്യവും ഉറപ്പാക്കാനാണ് പൊളിക്കാൻ സമ്മതിച്ചതെന്ന് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സംസ്ഥാനത്തെ മുസ്‍ലിം സംഘടനകൾക്ക് ഭിന്നാഭിപ്രായമാണുള്ളത്. ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുമെന്നാണ് ഓൾ ഹിമാചൽ മുസ്‌ലിം ഓർഗനൈസേഷൻ നിലപാട്. കേസിൽ അടുത്ത വാദം കേൾക്കൽ 18നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.