ന്യൂഡൽഹി: ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്ക് ആദ്യം കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ. സർക്കാർ-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
അതിന് ശേഷം കോവിഡിൻെറ മുൻനിര പോരാളികളായ പൊലീസ്, സായുധസേന, മുൻസിപ്പൽ ജോലിക്കാർ തുടങ്ങിയവർക്കും നൽകും. ഇത്തരത്തിലുള്ള രണ്ട് കോടി പേർക്കാവും രണ്ടാം ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക.
13 പ്രധാന പാർട്ടികളിലെ നേതാക്കളാണ് ഇന്ന് നടന്ന വിർച്വൽ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസിനായി ഗുലാം നബി ആസാദ് യോഗത്തിനെത്തി. തൃണമൂൽ കോൺഗ്രസ്, ടി.ആർ.എസ്, ശിവസേന തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.