ഭുവനേശ്വർ: ഒഡീഷയിൽ 10 ദിവസം പ്രായമായ കുഞ്ഞിനെ 10,000രൂപക്ക് വിറ്റു. ശിശു സംരക്ഷണ പ്രവർത്തകരുടെയും പൊലീസിന്‍റെയും സഹായത്തോടെ ഒരു സ്ത്രീയിൽനിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി.
ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോൾ. മയക്കുമരുന്നിന് അടിമയാണ് കുഞ്ഞിന്‍റെ പിതാവ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ ചവറ്റുക്കൊട്ടയിൽ ഉപേക്ഷിക്കാൻ ഭാര്യയെ നിരന്തരം ഇയാൾ നിർബന്ധിക്കുമായിരുന്നു. എന്നാൽ, കുഞ്ഞിനെ മാതാവ് ഉപേക്ഷിക്കാതെ മറ്റൊരു സ്ത്രീക്ക് നൽകുകയായിരുന്നു.
'കുഞ്ഞിനെ അവർ ഉപേക്ഷിക്കാൻ പോകുകയായിരുന്നു. എനിക്ക് ഒരു മകനില്ലാത്തതിനാൽ ഞാൻ കുഞ്ഞിനെ 10,000 രൂപക്ക് വാങ്ങി' -കുഞ്ഞിനെ വാങ്ങിയ സ്ത്രീ പൊലീസിനോട് പറഞ്ഞു.
കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും ജുവനൈൽ നിയമത്തിന്‍റെ പരിധിയിൽ കുറ്റക്കാരാണെന്ന് ചൈൽഡ്ലൈൻ ഡയറക്ടർ ബേനുധാർ സേനാപതി പറഞ്ഞു. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.