കുഴഞ്ഞു വീണ സ്ത്രീയെ പുറത്തെത്തിക്കാൻ ഗേറ്റ് തുറന്നു; പിന്നാലെ ഇരച്ചുകയറി ജനം, തിരുപ്പതിയിൽ സംഭവിച്ചത്

അമരാവതി: ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയി​ലെത്തിക്കാനായി ഗേറ്റ് തുറന്നപ്പോഴുണ്ടായ തിരക്കാണ് ദുരന്തത്തിന് കാരണമെന്നാണ് പുറുത്ത് വരുന്ന വിവരങ്ങളിൽ നിന്നും മനസിലാവുന്നത്.

ജനുവരി പത്ത് മുതൽ 19 വരെ നടക്കുന്ന ഏകാദശി ദർശൻ കൂപ്പൺ വിതരണം ചെയ്യുന്നതിനായി ഒമ്പത് കേന്ദ്രങ്ങളിൽ 94 കൗണ്ടറുകൾ ആരംഭിച്ചിരുന്നു. ഇതിനായുള്ള ടോക്കൺ വാങ്ങുന്നതിനായി ക്യൂവിൽ നിന്ന മല്ലിക എന്ന സ്ത്രീ കുഴഞ്ഞു വീണു. ബൈരാഗി പട്ടിഡ പാർക്കിൽ സജ്ജീകരിച്ച ടോക്കൺ കൗണ്ടറിന് മുന്നിൽ വരിയിൽ നിന്ന മല്ലിക എന്ന സ്ത്രീയാണ് കുഴഞ്ഞു വീണത്. ഇവരെ ആശുപത്രിയി​ലെത്തിക്കാനായി ഗേറ്റ് തുറന്നപ്പോൾ മറുഭാഗത്തുള്ള ഭക്തർ കൂട്ടമായി ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്ന് വൻതോതിൽ തിക്കും തിരക്കും ഉണ്ടാവുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തിൽ മരിച്ച ആറു പേരിൽ ഒരാൾ മല്ലികയാണ്.

തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലാണ് അപ്രതീക്ഷിതമായ തിക്കും തിരക്കുമുണ്ടായത്.

ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നയാ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്.


Tirupati stampede

https://www.madhyamam.com/tags/tirupati-stampede

Tags:    
News Summary - Gates opened to let unwell woman out, then chaos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.