മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിൽ- 10 മരണം, നിരവധി പേരെ കാണാതായി

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 10 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ചേംബൂര, വിക്രോളി പാർക്​ ഭാഗങ്ങളിലാണ്​ പുലർച്ചെ സമയത്ത്​ മണിക്കൂറുകൾ നിർത്താതെ പെയ്​ത മഴയിൽ മണ്ണിടിച്ചിലുണ്ടായത്​. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്​. 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ചുനഭത്തി, സിയോൺ, ദാദർ, ഗാന്ധി മാർകറ്റ്​, ചേംബൂർ, കുർള എൽ.ബി.എസ്​ റോഡ്​ എന്നിവിടങ്ങളിൽ പ്രളയം രൂക്ഷമായി തുടരുകയാണ്​. നഗരത്തിന്‍റെ പല ഭാഗങ്ങളിലും റോഡ്​ ഗതാഗതം മുടങ്ങി. ബോറിവലിയിൽ പ്രളയപ്പാച്ചിലിൽ വാഹനങ്ങൾ ഒലിച്ചുപോയി. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.

ഞായറാഴ്​ചയും കനത്ത മഴ തുടരുമെന്നാണ്​ മുന്നറിയിപ്പ്​. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച മഴയാണ്​ നഗരത്തെ വെള്ളത്തിൽ മുക്കിയത്​. 

Tags:    
News Summary - 10 Die As Heavy Rain Causes Landslide In Mumbai, Several Feared Trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.