ന്യൂഡൽഹി: ഡൽഹി പൊലീസ് കോൺസ്റ്റബിൾ വധക്കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടു. സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതി കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചയോടെയായായിരുന്നു. കോൺസ്റ്റബിളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിലെ മറ്റ് രണ്ട് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി പൊലീസ് കോൺസ്റ്റബിൾ വധക്കേസിലെ മുഖ്യപ്രതിയായ റോക്കി എന്ന രാഘവ് ആണ് കൊല്ലപ്പെട്ടത്. സംഗം വിഹാർ പ്രദേശത്ത് ലോക്കൽ പൊലീസും സ്പെഷ്യൽ സെല്ലുമടങ്ങിയ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതിയെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയോടെ സംഗം വിഹാറിലെത്തിയ സംയുക്ത സംഘം പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെ സ്വയരക്ഷാർത്ഥം പൊലീസും പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ പക്കൽ നിന്ന് വെടിയുണ്ടകൾ നിറച്ച പിസ്റ്റൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് ഗോവിന്ദ്പുരിയിലെ ആര്യസമാജ് മന്ദിറിന് സമീപം പൊലീസ് കോൺസ്റ്റബിൾ കിരൺപാലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. പട്രോളിങ്ങിനിടെ ബൈക്കിൽ മദ്യപിച്ചെത്തിയ പ്രതിയെയും സുഹൃത്തുക്കളെയും കിരൺപാൽ തടഞ്ഞുവെച്ചിരുന്നു. ഇതിൽ രോഷാകുലരായ പ്രതികൾ കിരൺപാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന കിരൺപാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ ദീപക്, കൃഷ് എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത് . തുടർന്നാണ് കേസിലെ മുഖ്യപ്രതി റോക്കി എന്ന രാഘവ് ആണെന്ന് കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.