ജയ്പൂർ: രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിൽ ബൈക്കിൽ ഇരുന്ന് യുവാവ് സിഗരറ്റ് കത്തിച്ചപ്പോൾ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണ് വൻ തീപിടിത്തമുണ്ടായി. ഒരു സിഗരറ്റ് കത്തിക്കാൻ തുടങ്ങിയത് ഒരു ഹൊറർ ഫിലിമിൽ നിന്നുള്ള സീൻ പോലെയായി. സ്വയം തീ കൊളുത്തിയെന്ന് ധരിച്ച ചുറ്റുമുള്ളവർ കാഴ്ച കണ്ട് നടുങ്ങി.
ഇരയായ 25കാരൻ ഹൃത്വിക് മൽഹോത്ര ഗ്രേഡ് 1 പി.ടി.ഐ അധ്യാപകനായി ശനിയാഴ്ച ജോലി തുടങ്ങാനിരിക്കുകയായിരുന്നു. ഡിപ്പാർട്ട്‌മെന്‍റിനകത്ത് ഇന്‍റേണൽ പരീക്ഷ നടക്കുന്നതിനിടെ യുവാവിന്റെ നിസ്സഹായമായ നിലവിളി കേട്ട് അധ്യാപകും വിദ്യാർഥികളും പുറത്തേക്കിറങ്ങിയോടി. ‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ പറഞ്ഞു.
തീ അണച്ച ശേഷം അവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിന്റെ 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതര നിലയിൽ തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. കത്തിച്ച സിഗരറ്റിൽ നിന്നുള്ള പൊരി ഇയാൾ ഇരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ വീണതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. യൂനിവേഴ്‌സിറ്റിയിലെ ഡ്രാമാറ്റിക്‌സ് വിഭാഗത്തിന് പിന്നിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.