ന്യൂഡൽഹി: യുക്രെയ്നുമായുള്ള യുദ്ധത്തിന് റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
മോചിതരാകാൻ ആഗ്രഹിക്കുന്ന 25ഓളം പേർ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടതായും10 ഇന്ത്യക്കാരെ മോചിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. അതിനിടെ, പലരും ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് റഷ്യൻ സൈനികരുടെ സഹായികളായി
ഇന്ത്യക്കാർ റഷ്യയിലെത്തിയത്. എന്നാൽ യുദ്ധമുഖത്ത് പോരാട്ടത്തിനായി ഇവരെ നിയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ട നാല് ഇന്ത്യൻ പൗരന്മാർ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ തിരികെ എത്തിച്ചതായും രണ്ടു പേരുടേത് ഉടൻ എത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ സൈന്യം തങ്ങളുടെ പൗരന്മാരെ ഇനി റിക്രൂട്ട് ചെയ്യുന്നത് തടയണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ഈ വിഷയത്തിൽ ന്യൂഡൽഹിയിലും മോസ്കോയിലും റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജയ്‌സ്വാൾ പറഞ്ഞു. റഷ്യയിൽ തൊഴിൽ അവസരങ്ങൾ തേടുമ്പോൾ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.