മഥുരയിൽ കാർ കനാലിലേക്ക്​ മറിഞ്ഞ്​ പത്തുമരണം

മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ കാർ കനാലിലേക്ക്​ മറിഞ്ഞ്​ ​െഡ്രെവറടക്കം പത്തു പേർ മരിച്ചു. ഞായറാഴ്​ച പുലർച്ചെ 4.30നാണ്​ അപകടം. മഥുരയിലെ മൊഗാരാ ഗ്രാമത്തിലെ മഥുര– ജാജംപതി റോഡിലാണ്​ അപകടം​. മരിച്ച ഒമ്പതു പേരും ബന്ധുക്കളാണ്​. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. രാജസ്​ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജി ​ക്ഷേത്ര ദർശനത്തിന്​ പോവുകയായിരുന്ന കുടംബമാണ്​ അപകടത്തിൽ പെട്ടത്​. 

യു.പി ബരേലി ജില്ലയിലെ സുഭാഷ്​ നഗർ രാജീവ്​ കോളനിയിൽ നിന്നുള്ള കുടുംബമാണ്​ അപകടത്തിൽ പെട്ടത്​. മഹേഷ്​ ശർമ, ദീപിക ശർമ, പൂനം ശർമ, ഋത്വിക്​ ശർമ, ഹാർദ്ദിക്​ ശർമ, റോഹൻ, ഖുശ്​ബൂ, ഹിമാൻഷി, സുരഭി, കാർ ഡ്രൈവർ ബരേലിയിലെ ദിനവർ സ്വദേശി ഹാരിഷ്​ ചന്ദ്​ എന്നിവരാണ്​ മരിച്ചത്​. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ്​ അറിയിച്ചു. ക്രെയിനെത്തിയാണ്​ കാർ കരക്കെടുത്തത്​. 

ഇടുങ്ങിയ മോശം റോഡിലൂടെയുള്ള യാത്രക്കിടെ കാർ നിയന്ത്രണം നഷ്​ടപ്പെട്ട്​ കനാലിലേക്ക്​ മറിഞ്ഞതാകാം എന്നാണ്​ പൊലീസ്​ കരുതുന്നത്​. നിരവധി സമാന സംഭവങ്ങളുണ്ടായിട്ടും റോഡ്​ അറ്റകുറ്റപ്പണി നടത്താത്തതിൽ ക്ഷുഭിതരായ നാട്ടുകർ പ്രദേശത്ത്​ പ്രതിഷേധം സംഘടിപ്പിച്ചു. 

Tags:    
News Summary - 10 killed as car falls into canal in Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.