ന്യൂഡൽഹി: രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ അവസാനത്തെ അഞ്ചു സാമ്പത്തിക വർഷം 10.09 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതായി ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരം എഴുതിത്തള്ളിയ വായ്പകളുടെ ഈട് അടക്കമുള്ള നിഷ്ക്രിയ ആസ്തികൾ (എൻ.പി.എ) തിരിച്ചുപിടിക്കൽ തുടർച്ചയായ ഒരു പ്രക്രിയയാണെന്നും മന്ത്രി ലോക്സഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം അഞ്ചു സാമ്പത്തിക വർഷത്തിനുള്ളിൽ പൊതുമേഖല ബാങ്കുകൾ 4.80 ലക്ഷം കോടി തിരിച്ചുപിടിച്ചെന്നും ഇതിൽ 1.03 ലക്ഷം കോടി എഴുതിത്തള്ളിയ വായ്പയിൽ നിന്നാണെന്നും അവർ പറഞ്ഞു. വായ്പകൾ എഴുതിത്തള്ളിയെങ്കിലും വായ്പക്കാരിൽനിന്ന് ആ ബാധ്യത നീങ്ങില്ലെന്നും അവരിൽനിന്ന് തുക തിരിച്ചുപിടിക്കാനുള്ള നടപടി തുടരുമെന്നുമാണ് ചട്ടം. സിവിൽ കോടതികളിലും വായ്പ തിരിച്ചുപിടിക്കൽ ട്രൈബ്യൂണലുകളിലും കേസ് ഫയൽ ചെയ്തും മറ്റു നിയമപരമായ മാർഗങ്ങളിലൂടെയും തിരിച്ചുപിടിക്കൽ നടപടി നടപ്പാക്കും. വായ്പ തിരിച്ചടവ് മുടക്കിയ ചെറുകിട നിക്ഷേപകരിൽനിന്നും മറ്റും തിരിച്ചുപിടിക്കൽ സങ്കീർണമായ പ്രക്രിയ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.