ബംഗളൂരു: വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍മിച്ചിരുന്ന പത്തംഗ സംഘത്തെ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) പിടികൂടി. സംഘത്തിൽനിന്ന് ആയിരക്കണക്കിനു വ്യാജരേഖകളും പ്രിൻറ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മൂന്നു ലാപ്ടോപ്പും പ്രിൻററും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
1000 ആധാർ കാർഡ്, 9000 പാൻ കാർഡ്, 12,250 ആർ.സി കാർഡ്, 6240 വോട്ടർ െഎ.ഡി എന്നിവയും 60,000 രൂപയുമാണ് കണ്ടെടുത്തത്. സര്‍ക്കാര്‍ ഏജന്‍സികളുടെ കരാര്‍ ഏറ്റെടുക്കുന്ന റോസ്മെർട ടെക്നോളജീസ് കമ്പനിയിലെ മുൻ ജീവനക്കാരില്‍ ചിലരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്.
സര്‍ക്കാര്‍ ഡേറ്റകള്‍ കമ്പനിയില്‍നിന്ന് മോഷ്ടിച്ചശേഷം വ്യാജ കാര്‍ഡുകള്‍ അച്ചടിച്ച് നല്‍കുകയായിരുന്നു സംഘം ചെയ്തിരുന്നത്. രണ്ടു വർഷമായി സംഘം ഇത്തരത്തിൽ ഡേറ്റ മോഷ്ടിച്ചിരുന്നതായി ക്രൈം വിഭാഗം ജോയൻറ് കമീഷണർ സന്ദീപ് പാട്ടീൽ, സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് എന്നിവർ പറഞ്ഞു.
കമ്പനി ജീവനക്കാരനായ കനകപ്പുര ഗുള്ളാല വില്ലേജ് സ്വദേശി കമലേഷ്കുമാര്‍ ബവാലിയയാണ് (33) സംഘത്തലവന്. പുട്ടനഹള്ളി സ്വദേശി ലോകേഷ് എന്ന ശലഭണ്ണ (37), ശാന്തിനഗര്‍ സ്വദേശികളായ സുദര്ശൻ എന്ന സത്യനാരായണ (50), നിര്‍മല്‍ കുമാര്‍ (56), കെേങ്കരി ഹര്‍ഷ ലേഔട്ട് സ്വദേശി ദര്ശന് (25), ഹാസന് ഗവനഹള്ളി സ്വദേശി ശ്രീധർ (31), ബംഗളൂരു ജ്ഞാനഭാരതി കെഞ്ജനപുര ക്രോസ് സ്വേദശി ചന്ദ്രപ്പ (28), വിജയനഗർ സ്വദേശികളായ അഭിലാഷ് (27), ശ്രീധര ദേശ്പാണ്ഡെ എന്ന ആദിത്യ ഭാരതി (35), ബസവേശ്വരനഗർ സ്വദേശി തേജസ് (30) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കമലേഷ്കുമാറിെൻറ വീട്ടില്‍ സി.സി.ബി നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനെ കുറിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മറ്റുള്ളവര്‍ പിടിയിലായി.
സംഘത്തിന് സംസ്ഥാനത്തുടനീളം ഏജൻറുമാരുണ്ടെന്നും പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പലരും വ്യാജരേഖകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിനാണ് വ്യാജ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചിട്ടുള്ളതെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.
തലഗട്ടപുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് പാട്ടില്‍, ഡെപ്യൂട്ടി കമീഷണര്‍ കെ.പി. രവികുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.