ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശത മാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടന ഭേദഗതി ബില്ലിന് മിന്നൽവേഗം. തിങ്കളാഴ് ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ ചൊവ്വാഴ്ച ഉച്ചയോടെ ലോക്സഭയിൽ അവതരിപ്പിച ്ച് രാത്രിതന്നെ തിരക്കിട്ട് പാസാക്കി.
ശീതകാല സമ്മേളനത്തിൽതന്നെ ബിൽ പാസാക്കി തെ രഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിൽ രാജ്യസഭ സമ്മേളനം ഒരു ദിവസം കൂടി നീട്ടി. ബുധ നാഴ്ച രാജ്യസഭയിൽ ബിൽ പാസാക്കുകയാണ് ലക്ഷ്യം. സാമ്പത്തിക സംവരണം നടപ്പാക്കുന്ന ഭരണഘടന ഭേദഗതി ബില്ലിന് പകുതിയെങ്കിലും സംസ്ഥാന നിയമസഭകളുടെ പിന്തുണ ആവശ്യമില്ലെന്നാണ് സർക്കാറിെൻറ പക്ഷം. ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നാക്ക വിഭാഗങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രം അസാധാരണമായ രീതിയിലാണ് ശീതകാല സമ്മേളനത്തിെൻറ അവസാന ദിവസം സർക്കാർ മുന്നോട്ടു നീക്കിയത്. ഉച്ചക്ക് 12.15ഒാടെയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വൈകീട്ട് അഞ്ചിന് ചർച്ച തുടങ്ങി രാത്രിതന്നെ പാസാക്കി.
ഭരണഘടന ഭേദഗതി ബില്ലിെൻറ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും ഉണ്ടായില്ല. രാവിലെ തയാറാക്കിയ സഭയുടെ കാര്യപരിപാടിയിൽ ബിൽ ഉണ്ടായിരുന്നില്ല. ബിൽ പഠിക്കാനായി നേരത്തെ എം.പിമാർക്ക് നൽകുന്ന കീഴ്വഴക്കവും പാലിച്ചില്ല. അവതരണത്തിന് 15 മിനിട്ടു മുമ്പുമാത്രമാണ് എം.പിമാർക്ക് ബിൽ വിതരണം ചെയ്തത്.
12 മണിക്ക് തൊഴിൽനിയമ ഭേദഗതി ബില്ലവതരണം നടന്നേപ്പാഴും സംവരണ ബിൽ എപ്പോൾ അവതരിപ്പിക്കുന്നുവെന്ന കാര്യത്തിൽ അനിശ്ചിതത്വമായിരുന്നു. മറ്റൊരു ബില്ലിെൻറ ചർച്ച നടക്കുന്നതിനിടയിലാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രി താവർചന്ദ് ഗെഹ്ലോട്ട് ബിൽ സഭയിൽവെച്ചത്. ഇൗ സമയം എതിർക്കാൻ മുതിർന്ന പ്രതിപക്ഷാംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നില്ല.
വൈകിട്ട് ബിൽ ചർച്ച ആരംഭിച്ചപ്പോൾ, സർക്കാർ കാണിക്കുന്ന തിടുക്കത്തിനു പിന്നിൽ വോട്ടുലക്ഷ്യം മാത്രമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിശദപഠനത്തിന് സഭാസമിതിക്കു വിടണമെന്ന ആവശ്യം പക്ഷേ, സർക്കാർ തള്ളി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുമെന്ന വാഗ്ദാനം കോൺഗ്രസ് പ്രകടനപത്രികയിൽ തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.