പേനയെ ചൊല്ലി തർക്കം: സഹപാഠിയെ കൊന്ന 10 വയസുകാരി കസ്​റ്റഡിയിൽ

ജയ്​പൂർ: പേന തട്ടിപ്പറിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ സഹപാഠിയെ കൊന്ന കേസിൽ 10 വയസുകാരിയെ ജയ്​പൂർ ​പൊലീസ്​ കസ്​റ്റഡിയിലെടുത്തു. തെളിവുകൾ നശിപ്പിച്ചതിന്​ മാതാപിതാക്ക​െള പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ബുധനാഴ്​ചയായിരുന്നു സംഭവം. കസ്​റ്റഡിയിലുള്ള കുട്ടി സ്​കൂളിൽ വെച്ച്​ 12കാരിയായ സഹപാഠിയുടെ പേന തട്ടിപ്പറിച്ച്​ കൊണ്ടുപോയിരുന്നു. ഇത്​ തിരികെ വാങ്ങാനായി സ്​കൂൾ വിട്ട ശേഷം സഹപാഠി 10 വയസുകാരിയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ബ്രാജ്​ മോഹൻ കാവ്യ പറഞ്ഞു. 10 വയസ്സുകാരി ഇരുമ്പ്​ കമ്പി കൊണ്ട്​ സഹപാഠിയുടെ തലക്ക്​ അടിക്കുകയായിരുന്നു. തലക്കും ന​ട്ടെല്ലിലും വയറ്റിലും പരിക്കേറ്റാണ്​ 12കാരി മരിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

ഈസമയം 10 വയസുകാരിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അമ്മ വന്ന ശേഷം കുട്ടി വിവരങ്ങൾ പറയുകയും ഇരുവരും ചേർന്ന്​ മൃതദേഹം സമീപത്തുള്ള പാറക്കുളത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട്​ ഭർത്താവുമായി ചേർന്ന്​ മൃതദേഹം കുളത്തിൽ നിന്ന്​ പുറത്തെടുത്ത്​ തുറസ്സായ സ്​ഥലത്ത്​ കൊണ്ട്​ തള്ളി. ബുധനാഴ്​ച സ്​കൂളിൽ നിന്ന്​ തിരികെ വരാഞ്ഞതിനെ തുടർന്ന്​ 12കാരിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന്​ കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്​ചയാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ ബ്രാജ്​ മോഹൻ കാവ്യ പറഞ്ഞു.

Tags:    
News Summary - 10-Year-Old Allegedly Kills Classmate After Argument Over Snatching Pen -Indian news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.