ന്യൂഡൽഹി: സുഹൃത്തുക്കൾ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു. എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ പരിക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിലെ സീലംപൂർ മേഖലയിലാണ് സംഭവം. 10-12 വയസിനിടയിലുള്ള മൂന്ന് പേർ ചേർന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.സംഭവത്തിൽ 10നും 12നും ഇടയിൽ പ്രായമുള്ള രണ്ട് കുട്ടികൾ പിടിയിലായിട്ടുണ്ട്.
സെപ്തംബർ 18 ന് നടന്ന സംഭവം പുറത്തറിഞ്ഞിരുന്നില്ല. സീലംപൂരിലെ ചേരിയിലെ താമസക്കാരനായ 10 വയസ്സുകാരൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഒഴിഞ്ഞ ഡിസ്പെൻസറിയിൽ കളിച്ചിരുന്നു. കളിക്കുന്നതിനിടെ സുഹൃത്തുക്കൾ അവനെ ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മരിച്ച കുട്ടിയും ആരോപണവിധേയരായ കുട്ടികളും ന്യൂ സീലംപൂർ ജുഗ്ഗിസ് സ്വദേശികളും അയൽവാസികളുമാണ്.
നേരത്തെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.