ചെന്നൈ: ബിരിയാണിയിൽനിന്നും ഭക്ഷ്യവിഷാബാധയേറ്റ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇതേ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച 29 പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ തിരുവണ്ണാമലൈ ജില്ലയിലെ അരണിയിലാണ് സംഭവം. ഹോട്ടൽ ഉടമയും ഷെഫും അറസ്റ്റിലായിട്ടുണ്ട്.
അരണിക്ക് സമീപത്തെ സെവൻ സ്റ്റാർ ബിരിയാണി എന്ന റെസ്റ്റൊറൻറിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഛർദിയും തലചുറ്റലും അനുഭപ്പെടുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ആളുകൾ ചികിത്സ തേടി. കുടുംബവുമൊത്ത് ഹോട്ടലിൽനിന്നും ബിരിയാണിയും ചിക്കനും കഴിച്ച ലോഷിനി എന്ന 10 വയസ്സുകാരിക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
അരണി റെവന്യു ഡിവിഷണൽ ഓഫീസർ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവർ ചികിത്സയിലുള്ളവരെ സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹോട്ടൽ അടച്ചുപൂട്ടിയ പൊലീസ്, ഉടമ അംജദ് ബാഷയെയും ഷെഫ് മുനിയാണ്ടിയെയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.