ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ പത്തുവയസ്സുകാരിയെ അയൽവാസികളായ രണ്ടുപേർ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച സ്കൂളിൽ പോയ കുട്ടി മടങ്ങിവന്നിരുന്നില്ല.
രാത്രി ഒമ്പത് മണിവരെ പലയിടത്തും അന്വേഷിച്ചുവെങ്കിലൂം കണ്ടെത്താൻ കഴിയാതെ വന്നതോടെ പുലർച്ചെ 12.30ന് പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന തിരച്ചിലിലാണ് വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തല പൊട്ടിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനുശേഷം പ്രതികൾ കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
പ്രതികളിലൊരാളായ രാഹുൽ (20) പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടതായി ഒരാൾ മൊഴി നൽകിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കൃത്യത്തിൽ ദേവ്ദത്ത് (30) എന്നയാളും പങ്കാളിയായതായി രാഹുൽ സമ്മതിച്ചു. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.