ഛണ്ഡിഗഢ്: ബി.ജെ.പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രൺബീർ ഗാങ്വായുടെ കാർ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കർഷകർക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിൽ ഭരണം നടത്തുന്ന ബി.ജെ.പി-ജനനായക് ജനത പാർട്ടി സഖ്യ സർക്കാറിനെതിരെ കർഷകർ പ്രതിഷേധത്തിലാണ്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് പ്രതിഷേധം.
ഹരിയാനയിലെ സിർസ ജില്ലയിൽ ജൂലൈ 11നാണ് സംഭവമുണ്ടായത്. അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും കർഷകർക്കെതിരെ ചുമത്തിയിട്ടുണ്ട്. കർഷക സമരത്തിന്‍റെ നേതാക്കളായ ഹരിചരൺ സിങ്, പ്രഹ്ലാദ് സിങ് എന്നിവരും കേസിൽ പ്രതികളാണ്.
രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. കർഷകർക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം കൊളോണിയൽ കാലത്തെ നിയമമാണെന്നും ഇതിൽ പുനരാലോചന വേണമെന്നും സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.