ന്യൂഡൽഹി: വിൽപനക്കുവെച്ചിരിക്കുന്ന എയർ ഇന്ത്യയിൽ വിദേശ ഇന്ത്യക്കാർക്ക് (എൻ.ആ ർ.ഐ) നൂറു ശതമാനം നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം. വിമാനക്കമ്പനിയുടെ മുഴുവ ൻ ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നിശ്ചയിച്ച സാഹചര്യത്തിലാണ് പുതിയ തീരുമ ാനം. എൻ.ആർ.ഐ നിക്ഷേപം ആഭ്യന്തര നിക്ഷേപമായാണ് കണക്കാക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
ഒരു രാജ്യത്തുനിന്ന് വിദേശ സർവിസ് നടത്തുന്ന വിമാനക്കമ്പനിയിൽ ആ ഗവൺമെൻറിനോ സ്വന്തം രാജ്യത്തെ പൗരന്മാർക്കോ ഭൂരിപക്ഷ നിക്ഷേപമുണ്ടാകണമെന്നാണ് നിയമം.
എൻ.ആർ.ഐ നിക്ഷേപം ആഭ്യന്തരനിക്ഷേപമായി കണക്കാക്കുേമ്പാൾ ആ നിയമത്തിെൻറ ലംഘനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ 49 ശതമാനമാണ് എൻ.ആർ.ഐ നിക്ഷേപപരിധി. വിദേശ സർവിസ് നടത്തുന്ന എയർലൈനുകളിലും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് 49 ശതമാനമാണ് പരിധി.
അതേസമയം, ആഭ്യന്തര വിമാനക്കമ്പനികളിൽ സർക്കാർ അനുമതിയോടെ 100 ശതമാനം വിദേശനിേക്ഷപമാകാം. നിലവിലെ വിൽപന ഉടമ്പടിപ്രകാരം എയർ ഇന്ത്യ വാങ്ങുന്ന കമ്പനിക്ക് 23,286 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്താൽ മതി. ആസ്തിയുടെ മൂല്യം നിലവിലെ വിപണിവിലയനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.