ന്യൂഡൽഹി: കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ പരിചരിക്കാനും വിശ്രമിക്കാനും റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക മുറി നിർമിക്കുന്നു. കൈക്കുഞ്ഞുമായി യാത്രചെയ്യുന്നവർക്ക് വിശ്രമത്തിന് സൗകര്യമൊരുക്കണമെന്ന് റെയിൽേവ മന്ത്രാലയത്തോട് വനിത ശിശുക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തിൽ 100 സ്േറ്റഷനുകളിൽ മുറികൾ നിർമിക്കുന്നത്. റെയിൽവേയുടെ പുതിയ തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നതായി വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തിൽ വ്യക്തമാക്കി. വൈകാതെ എല്ലാ സ്റ്റേഷനിലും ഇതു തുടങ്ങണമെന്നും അവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.