ന്യൂഡൽഹി: റിപബ്ലിക് ദിനാഘോഷങ്ങളുടെ പരിസമാപ്തി കുറിച്ചുള്ള ബീറ്റിങ് റിട്രീറ്റ് പരിപാടിയുടെ ഭാഗമായി ആയിരം ഡ്രോണുകൾ ആകാശത്ത് ഒന്നിച്ചണിനിരന്ന് ദേശീയപതാകയുടെ രൂപം തീർത്തു. വിജയ് ചൗക്കിൽ നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പങ്കെടുത്തു.
ഐ.ഐ.ടി ഡൽഹിയുടെയും ബോട്ട്ലാബ് ഡൈനാമിക്സ് എന്ന സ്ഥാപനത്തിന്‍റെയും നേതൃത്വത്തിലാണ് ലേസർ-ഡ്രോൺ പ്രകടനങ്ങൾ നടന്നത്. വർണവിസ്മയം തീർത്ത് വിവിധ രൂപങ്ങളിൽ ആയിരം ഡ്രോണുകൾ ആകാശത്ത് അണിനിരന്നു.
യു.കെ, റഷ്യ, ചൈന എന്നിവക്ക് പിന്നാലെ ആയിരം ഡ്രോണുകളെ അണിനിരത്തി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്ന നാലാമത് രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ കര-വ്യോമ-നാവികസേനകളുടെയും കേന്ദ്ര സായുധസേനയുടെയും ബാൻഡ് സംഘങ്ങൾ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.