ശിവകാശിയിലെ രണ്ട് പടക്കനിർമാണ ശാലകളിൽ സ്ഫോടനം; 11 മരണം

വിരുദുനഗർ: തമിഴ്നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ ഒമ്പതുപേർ സ്ത്രീകളാണ്.

വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനങ്ങൾ ഉണ്ടായത്. പുതുപട്ടിയിലെ കനിഷ്കർ ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ 10 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കിച്ചനായക്കൻപട്ടിയിലെ ആര്യ ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ ഒരാളുമാണ് മരിച്ചത്.

ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - 11 dead in explosions at firecracker units in Sivakasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.