ടോക്യോ: ഇന്ത്യയിൽനിന്നുള്ള ചരക്കുകപ്പൽ പസഫിക്കിൽ മുങ്ങി അതിലുണ്ടായിരുന്ന 11 പേരെ കാണാതായതായി ജപ്പാൻ തീരസംരക്ഷണ സേന അറിയിച്ചു. ഫിലിപ്പീൻസിെൻറ 280 കിലോമീറ്റർ വടക്കായാണ് അപകടം. 33,205 ടൺ മരതകം കയറ്റി 26 ജീവനക്കാരുമായി പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപെട്ടത്.
ഇൗ മേഖലയിലൂടെ കടന്നുപോയ മറ്റൊരു കപ്പലിന് ഇന്ത്യൻ കപ്പലിൽനിന്ന് മോശം സിഗ്നൽ ലഭിച്ചിരുന്നതായി പറയുന്നു. മേഖലയിൽ ഉണ്ടായിരുന്ന മൂന്നു കപ്പലുകൾ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരുടെ ജീവൻ രക്ഷിക്കാനായെന്നും എന്നാൽ, 11 പേരെ കാണാനില്ലെന്നും ജപ്പാൻ കോസ്റ്റ്ഗാർഡ് പറഞ്ഞു. പിന്നീട് കാർഗോ കപ്പൽ മുങ്ങിത്താണതായും പറയുന്നു. രണ്ട് പട്രോൾ ബോട്ടുകളും മൂന്ന് വിമാനങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.