ട്രാക്ക് കാണാനാവാത്ത വിധം മൂടൽമഞ്ഞ്; ഉത്തരേന്ത്യയിൽ 11 ട്രെയിനുകൾ ​വൈകി ഓടുന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ട്രാക്ക് കാണാനാവാത്ത വിധം പുകയും മൂടൽമഞ്ഞും മൂടിയതിനാൽ 11 ട്രെയിനുകൾ വൈകി ഓടുന്നതായി റെയിൽവേ അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

ബറൗണി-ന്യൂഡൽഹി ക്ലോൺ സ്‌പെഷ്യൽ എക്സ്പ്രസ്, അയോധ്യ കാന്ത്-ഡൽഹി എക്‌സ്‌പ്രസും 3.30 മണിക്കൂർ വൈകിയാണ് ഓടുന്നതെന്നും അധികൃതർ അറിയിച്ചു. പല ട്രെയിനുകളും ഒന്നര രണ്ടര മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ചയും പത്തിലേറെ ട്രെയിനുകൾ കടുത്ത പുകയും മൂടൽമഞ്ഞും കാരണം വളരെ വൈകിയാണ് ഓടിയതെന്നും റെയിൽവേ അറിയിച്ചു.

Tags:    
News Summary - 11 trains running late in northern India due to low visibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.