ന്യൂഡൽഹി: ഡൽഹിയിലെ നങ്കോളിയിൽ 11 കാരിയുടെ കെലപാതകം തെളിഞ്ഞത് അമ്മയുടെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്ന് വന്ന മിസ്ഡ് കോളിലൂടെ. ഫെബ്രുവരി ഒമ്പതിന് രാവിലെ ഏഴരക്ക് സ്കൂളിൽ പോകാനായി വീിട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. അന്ന് 11.50 ഓടെ കുട്ടിയുടെ അമ്മക്ക് അറിയാത്ത നമ്പറിൽ നിന്ന് മിസ്ഡ് കോൾ വന്നു. തിരിച്ചു വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിനെ അറിയിക്കുകയും 12 ദിവസങ്ങൾക്ക് ശേഷം രോഹിത് എന്ന വിനോദിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കാണാതായ അന്ന് തന്നെ കുടുംബം പരാതി നൽകിയിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് കണ്ട് പൊലീസ് അടുത്ത ദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ മൊബൈൽ നമ്പർ സംബന്ധിച്ച് അന്വേഷണം വരികയും മിസ്ഡ് കോൾ വന്ന അജ്ഞാത നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ പഞ്ചാബിലും മധ്യപ്രദേശിലും ഉൾപ്പെടെ പരിശോധന നടത്തുകയുമായിരുന്നു. അതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
ഇയാൾ ഫെബ്രുവരി ഒമ്പതിന് തന്നെ പെൺകുട്ടിയെ കൊന്നതായി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം ഖെവ്റ മോറിനു സമീപം മൃതദേഹം ഉപേക്ഷിച്ചുവെന്ന് പ്രതി മൊഴി നൽകി. അതു പ്രകാരം നടത്തിയ പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.
എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. തുടരന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.