മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​ 1140 പൊലീസുകാർക്ക്​

മുംബൈ: സംസ്​ഥാനത്ത്​ ഇതുവരെ 1140 പൊലീസുകാർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതായി മഹാരാഷ്​ട്ര പൊലീസ്​. നിലവിൽ 862 പൊലീസ്​ ഉദ്യോഗസ്​ഥർ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുണ്ട്​. 268 പേർക്ക്​​​ രോഗം ഭേദമായതായും 10 പേർ മരിച്ചതായും അറിയിച്ചു. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ 19 ബാധിതരുള്ളത്​ മഹാരാഷ്​ട്രയിലാണ്​. വെള്ളിയാഴ്​ച 1576 പേർക്ക്​ പുതുതായി രോഗബാധ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 29,100 ആയി. 1068 പേരാണ്​ സംസ്​ഥാനത്ത്​ മരിച്ചത്​. 49 ​മരണം വെള്ളിയാഴ്​ച സ്​ഥിരീകരിച്ചു. 3.7 ശതമാനമാണ്​ മഹാരാഷ്ട്രയിലെ മരണനിരക്ക്​. രാജ്യത്ത്​ ഇത്​ 3.23 ശതമാനമാണ്​. 

സംസ്​ഥാനത്തെ 60 ശതമാനം രോഗികളും മഹാനഗരമായ മുംബൈയിലാണ്​. മുംബൈയിൽ മാത്രം 933 പുതിയ കോവിഡ്​ കേസുകൾ വെള്ളിയാഴ്​ച റി​േപ്പാർട്ട്​ ചെയ്​തു. 17,671 ആണ്​ മുംബൈയിലെ രോഗബാധിതരുടെ എണ്ണം. 34 പേർ വെള്ളിയാഴ്​ച മരിച്ചതോടെ മുംബൈയിൽ മാത്രം മരിച്ചവരുടെ എണ്ണം 655 ആയി. 

Tags:    
News Summary - 1,140 Police Personnel Have Been Infected With COVID19 Maharashtra -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.