ഭുവനേശ്വർ: ഒഡീഷയിലെ ദെൻകാനലിലെ ബാങ്കിൽ നിന്നും 1.15 കോടി രൂപ കൊള്ളയടിക്കപ്പെട്ടു. ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് കവർച്ച നടന്നത്. അസാധുവായ 500,1000 രൂപാ നോട്ടുകളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.
രണ്ടു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് സ്ട്രോങ് റൂമിലെ പണം സൂക്ഷിച്ച പെട്ടി കുത്തിതുറന്നതായി കണ്ടെത്തിയത്. ബാങ്ക്ശേഖരിച്ച അസാധുവായ നോട്ടുകൾ സ്ട്രോങ്റൂമിൽ നാലു ഇരുമ്പുപെട്ടികളിലായാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ 8.85 കോടിയുടെ നിക്ഷേപമുണ്ട്.
കവർച്ചയിൽ ബാങ്ക് ജീവനക്കാരുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേ മുറിയിൽ ഏഴു കോടിയോളം രൂപയുടെ നോട്ടുകൾ പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നു. അസാധു നോട്ടുകൾ ശേഖരിച്ചത് ഭുവനേശ്വരിലുള്ള ബാങ്കിെൻറ പ്രധാന ശാഖയിലേക്ക് മാറ്റാനിരിക്കെയാണ് കവർച്ച നടന്നിരിക്കുന്നത്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചില ശാഖകൾക്ക് പണം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. പണം സൂക്ഷിക്കുകയാണെങ്കിൽ പൊലീസ് കാവൽ ആവശ്യപ്പെടേണ്ടതുണ്ട്. എന്നാൽ ഇത്രയും പണം സൂക്ഷിച്ചിട്ടും ബാങ്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.