തിരുവനന്തപുരം: യാത്രക്കാർക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേയിലെ വിവിധ സ്റ്റേഷനുകളിലായി 118 ലിഫ്റ്റും 134 യന്ത്രപ്പടികളും സജ്ജം. മാർച്ചോടെ 31 ലിഫ്റ്റും മൂന്ന് യന്ത്രപ്പടികളും കൂടി യാഥാർഥ്യമാകും.
യാത്രക്കാർ വർധിക്കുന്ന സാഹചര്യത്തിൽ സഞ്ചാരം സുഗമമാക്കുന്നതിനാണ് പുതിയ സൗകര്യങ്ങൾ. തമിഴ്നാട്ടിൽ 75 ഉം കേരളത്തിൽ 39 ഉം കർണാടകയിൽ നാലും ലിഫ്റ്റാണ് സജ്ജമായത്. തിരുവനന്തപുരം ഡിവിഷനിലെ 11 സ്റ്റേഷനുകളിലായി 21 ലിഫ്റ്റ് ഏർപ്പെടുത്തി.
പാലക്കാട് ഡിവിഷന് കീഴിലെ 11 സ്റ്റേഷനുകളിലായി 24 ഉം ചെന്നൈ ഡിവിഷനിൽ (24 സ്റ്റേഷനുകളിൽ) 50 ഉം സേലം ഡിവിഷനിൽ ഒമ്പതും മധുര ഡിവിഷനിലെ തൃച്ചി ജങ്ഷനിൽ ഒന്നും ലിഫ്റ്റ് ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.