കവരത്തി: ലക്ഷദ്വീപ് കലക്ടർ അസ്ഗർ അലിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ നടപടിയുമായി അധികൃതർ. കിൽത്താൻ ദ്വീപിൽ 12 പേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് കിൽത്താൻ ഘടകം പ്രസിഡന്‍റ് റഹ്മത്തുള്ളയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് നടന്ന വാർത്താസമ്മേളനത്തിൽ കലക്ടർ അസ്ഗർ അലി വ്യാജ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കിൽത്താൻ ദ്വീപിൽ പ്രതിഷേധക്കാർ കലക്ടറുടെ കോലവും കത്തിച്ചു. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നുവെന്നാണ് കലക്ടർ പറഞ്ഞത്. ഇത് കൂടാതെ മറ്റു ദ്വീപുകളിലെ വീടുകളിൽ മെഴുതിരി കത്തിച്ചും സമൂഹമാധ്യമങ്ങളിലൂടെയും കലക്ടർക്കെതിരെ പ്രതിഷേധമിരമ്പി.
കലക്ടർക്കെതിരെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും രംഗത്തുവന്നിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾ ന്യായീകരിച്ച് കലക്ടർ പറഞ്ഞ വാദങ്ങൾ പരസ്പരവിരുദ്ധമെന്നാണ് എം.പി കുറ്റപ്പെടുത്തിയത്. നിലവിലെ നിയമങ്ങൾവെച്ച് നേരിടാൻ കഴിയുന്നതിൽ കൂടുതൽ എന്ത് കുറ്റകൃത്യമാണ് ലക്ഷദ്വീപിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.