ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർഥാടകർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച് വൻ ജനക്കൂട്ടം ദർശനം നടത്താൻ എത്തിയതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് അധികൃതർ അറിയിച്ചു. ത്രികൂട പർവതത്തിലെ ശ്രീകോവിലിന്‍റെ ശ്രീകോവിലിനു പുറത്താണ് സംഭവം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.
അനുവാദമില്ലാതെ നിരവധി പേർ വൈഷ്‌ണോദേവിഭവനിലേക്ക് പ്രവേശിച്ചതാണ് തിക്കിനും തിരക്കിനും ഇടയാക്കിയതതെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും സഹായവും നൽകാൻ നിർദേശം നൽകുകയും ചെയ്തതായി കേന്ദ്ര സഹമന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്ഥിതിതഗികൾ പ്രധാനമന്ത്രിയുടെ ഓഫിസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോർഡ് പ്രതിനിധികളും സ്ഥലത്തുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ജനറല്‍ മനോജ് സിന്‍ഹയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.