ഗുജറാത്ത് ഫാക്ടറിയിൽ ചുമരിടിഞ്ഞ് വീണ് 12 തൊഴിലാളികൾ മരിച്ചു

ഗാന്ധിനഗർ: മോർബിയിലെ ഹൽവാദ് ജി.ഐ.ഡി.സിയിലെ സാഗർ ഉപ്പ് നിർമ്മാണശാലയിൽ ചുമരിടിഞ്ഞ് 12 തൊഴിലാളികൾ മരിച്ചു. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടിങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ ചാക്കിൽ ഉപ്പ് നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് മതിലിടിഞ്ഞ് വീണത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കൂടാതെ ദുരിത ബാധിതർക്ക് എല്ലാ സഹായവും അധികൃതർ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - 12 Dead As Wall Collapses At Salt Factory In Morbi, Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.