അഹമ്മദാബാദ്: പുലർച്ചെ എഴുന്നേൽക്കാൻ വൈകിയതിന് കുട്ടികളെ സ്പൂൺ ചൂടാക്കി പൊള്ളലേൽപ്പിച്ചു. ഗുജറാത്തിൽ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലെ പന്ത്രണ്ടോളം വിദ്യാർഥികളെയാണ് അഡ്മിനിസ്‌ട്രേറ്റർ പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ റസിഡൻഷ്യൽ സ്കൂളായ നചികേത വിദ്യാ സൻസ്ഥാനിലെ അഡ്മിനിസ്ട്രേറ്റർ രഞ്ജിത് സോളങ്കിക്കെതിരെ ഖേരോജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സ്കൂളിലെ പത്ത് വയസുകാരന്‍റെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. കുട്ടിയുടെ കലിൽ പാടുകൾ കണ്ടെത്തിയിരുന്നുവെന്നും എന്നാൽ വിശദമായി കുട്ടി ഒന്നും വെളിപ്പെടുത്തിയില്ലെന്നും പരാതിക്കാരൻ പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സോളങ്കിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പ്രൈമറി എജ്യുക്കേഷൻ ഓഫീസേ് നടത്തിയ അന്വേഷണത്തിൽ ഇത് സ്‌കൂളല്ലെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി ഒരു ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റൽ സൗകര്യമുള്ള രജിസ്റ്റർ ചെയ്യാത്ത ഗുരുകുലമാണെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.