ഐേസാൾ: മതിയായ യാത്രാരേഖകൾ കൈവശമില്ലാത്ത 12 വിദേശികളെ അറസ്റ്റ് ചെയ്തതായി മിസ ോറം പൊലീസ്. ഇവർ ബംഗ്ലാദേശിൽനിന്നെത്തിയ റോഹിങ്ക്യൻ മുസ്ലിംകളാണെന്ന് സംശയിക് കുന്നതായും പൊലീസ് പറഞ്ഞു. ഒരു വീട്ടിൽനിന്നാണ് എട്ടു സ്ത്രീകളും നാല് ആൺകുട്ടികളും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തിെൻറ ഇരകളാണെന്ന് സംശയിക്കുന്നു. സിംകാർഡുകൾ ഇല്ലാത്ത മൊബൈൽ ഫോണുകൾ ഇവരുടെ പക്കൽനിന്നു ലഭിച്ചു. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യ-മ്യാന്മർ അതിർത്തിയിൽവെച്ച് എട്ടു റോഹിങ്ക്യൻ സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.
സൈനികാതിക്രമത്തെ തുടർന്ന് മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്തുനിന്നു 2017ൽ 7,00,000ത്തോളം റോഹിങ്ക്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.