പാട്‌ന: ബിഹാറിലെ ഗയ ജില്ലയിൽ 12 വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
വിറക് ശേഖരിക്കാനായി ഫാമിലേക്ക് പോയ പെൺകുട്ടിയെ യുവാക്കള്‍ ബലം പ്രയോഗിച്ച് ഫാം വളപ്പിലുള്ള മുറിയിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് ചേർത്ത ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മുറിയില്‍ ഉപേക്ഷിച്ച് മൂന്ന് പേരും കടന്നുകളഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് മുറിയില്‍ നിന്നും പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഒരാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.