ഡൽഹിയിൽ 12 വയസ്സുകാരനെ കൂട്ടബലാത്സംഗം ചെയ്തു, ഇഷ്ടികയും വടിയും കൊണ്ട് മർദ്ദിച്ചു

ന്യൂ ഡൽഹി: ഡൽഹി സീലംപൂരിൽ 12 വയസ്സുകാരനെ നാലു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലിലെത്തിച്ച കുട്ടിയുടെ നില അതീവ ഗുരുതാരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കായി അന്വേഷണം തുടരുകയാണ്.

''ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന്'' വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൽ ട്വിറ്ററിൽ കുറിച്ച്. 12 വയസ്സുള്ള ആൺകുട്ടിയെ നാലു പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് പാതി മരിച്ച നിലയിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ഞങ്ങളുടെ സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു,'' സ്വാതി മലിവാൽ പറഞ്ഞു

എഫ്.ഐ.ആറിന്റെ പകർപ്പ്, പ്രതികളുടെ വിശദാംശങ്ങൾ, ഇതുവരെയുള്ള അറസ്റ്റ് തുടങ്ങിയ വിശദാംശങ്ങൾ വനിതാ കമ്മീഷൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - 12-year-old raped by 4, thrashed and left for dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.