കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ തെലിനിപാറയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 129 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗൺ സമയത്ത് പൊതു ടോയ്‌ലറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം.
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി ബംഗാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ട്. സമാധാനം ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാെണന്നും എന്നാൽ, ചിലർ രാഷ്ട്രീയ താൽപര്യങ്ങൾക്കായി സാമുദായിക വൈറസ് പരത്തുകയാണെന്നും ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തു. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ട്വിറ്ററിൽ പറഞ്ഞു.
ലോക്ഡൗണിനിടെ ബി.ജെ.പിയുടെ ഐ.ടി സെൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.