വി.​​െഎ.പികളുടെ പടയെത്തി; ഡൽഹി വിമാനത്താവളത്തി​െൻറ പ്രവർത്തനം താളംതെറ്റി

ന്യൂഡൽഹി: വി.​െഎ.പികളുടെ വരവിനെ തുടർന്ന്​ ഡൽഹി വിമാനത്താവളത്തി​​െൻറ പ്രവർത്തനം താളം തെറ്റി. 13 വിമാനങ്ങൾ വഴിതിരിച്ചത്​ വിട്ടു. ശനിയാഴ്​ച രാത്രി ഒമ്പത്​ മണിയോടെ വിമാനത്താവളത്തി​​െൻറ വെബ്​സൈറ്റ്​ പ്രകാരം 90 വിമാനങ്ങൾ വൈകിയിട്ടുണ്ട്​. രാത്രി പത്തരയോടെയാണ്​ മിക്ക വിമാനങ്ങളും നിലത്തിറങ്ങിയ്​.

ജെറ്റ്​ എയർ​വേയ്​സ്​, സ്​പൈസ്​ ജെറ്റ്​ തുടങ്ങിയ വിമാനക്കമ്പനികൾ വെബ്​സെറ്റ്​ പരിശോധിച്ച ശേഷം യാത്രക്ക്​ എത്തിയാൽ മതിയെന്ന്​ നിർദേശം യാത്രക്കാർക്ക്​ ട്വിറ്ററിലൂടെ നൽകി. മിക്കവാറും വിമാനങ്ങളും ഒരു മണിക്കൂറെങ്കിലും വൈകി. പട്​നയിൽ നിന്നെത്തിയ വിമാനം ആറ്​ മണിക്കൂറാണ്​ വൈകിയത്​. വിമാനങ്ങൾ അനന്തമായ വൈകിയതോടെ യാത്രക്കാർ രോഷാകുലരായി.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്​ ഡൽഹിയലേത്​. മൂന്ന്​ റൺവേകളുള്ള ഡൽഹിയിൽ 1200 വിമാനങ്ങളാണ്​ പ്രതിദിനം വന്നുപോകുന്നത്​. മണിക്കൂറിൽ 70 വിമാനങ്ങൾ ഡൽഹിയിലെത്താറുണ്ട്​.

Tags:    
News Summary - 13 Flights Diverted Out Of Delhi, Dozens Delayed Due To 'VIP Movement'-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.