ബംഗളൂരു: വാമൊഴിയിൽ മാത്രം വഴങ്ങിയിരുന്ന തുളുനാടിെൻറ ബ്യാരി ഭാഷക്ക് ഒടുവിൽ ലിപിയായി. 13 സ്വരാക്ഷരങ്ങളും 33 വ്യഞ്ജനാക്ഷരങ്ങളും ഒമ്പത് അക്കങ്ങളുമടങ്ങുന്ന സ്ക്രിപ്റ്റ് കർണാടക ബ്യാരി സാഹിത്യ അക്കാദമിയാണ് വികസിപ്പിച്ചത്. മംഗളൂരുവിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ റഹീം ഉച്ചിൽ ബ്യാരി ലിപിയുടെ പ്രകാശനം നിർവഹിച്ചു. വടക്കൻ കേരളത്തിൽ കാസർകോട്ടും തീരദേശ കർണാടകയിൽ ദക്ഷിണ കന്നട, മലനാടിെൻറ പടിഞ്ഞാറ് മേഖല, കുടക് എന്നിവിടങ്ങളിലുമായി കഴിയുന്ന ബ്യാരി സമുദായത്തിെൻറ ആയിരം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ബ്യാരി ഭാഷയുടെ അതിജീവനംകൂടിയാണ് പുതിയ ലിപി കണ്ടെത്തിയതിലൂടെ സാധ്യമാവുന്നത്.
കഴിഞ്ഞ ആറുമാസമായി വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ ലിപി രൂപവത്കരണം നടക്കുകയായിരുെന്നന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരം നൽകുമെന്നും റഹീം ഉച്ചിൽ പറഞ്ഞു. ബ്യാരി അക്ഷരങ്ങൾ ടൈപ് ചെയ്യാൻ കഴിയുന്ന പുതിയ ആപ്പും പുതിയ ലിപി ഉപയോഗിച്ച് 2021ലെ ബ്യാരി കലണ്ടറും വൈകാതെ അക്കാദമി പുറത്തിറക്കും. ബ്യാരിക്ക് പുറമെ, കന്നട, അറബി ലിപിയും കലണ്ടറിലുണ്ടാവും. തീരദേശ കർണാടകയിലെ സ്കൂളുകളിൽ ബ്യാരി മൂന്നാം ഭാഷയായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കർണാടക വിദ്യാഭ്യാസ വകുപ്പിെൻറ സർവേ പ്രകാരം, ദക്ഷിണ കന്നട ജില്ലയിൽ 37,000 വിദ്യാർഥികളാണ് ബ്യാരി ഭാഷ പഠിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്. മലയാള നാടക^ സിനിമ സംവിധായകനായ കെ.പി. സുവീരൻ സംവിധാനം ചെയ്ത ബ്യാരി ഭാഷയിലെ ആദ്യ സിനിമ 'ബ്യാരി' 2011ൽ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. തുളുവിെൻറയും മലയാളത്തിെൻറയും മിശ്രണമായി കണക്കാക്കിയിരുന്ന ബ്യാരി സംസ്കൃതത്തിലെ 'വ്യാപാരി' എന്നതിെൻറ തുളുമൊഴിമാറ്റമാണ്. ബ്യാരി മുസ്ലിം സമുദായത്തിെൻറ പരമ്പരാഗതമായ ഉപജീവനമാർഗത്തെ കൂടിയാണ് അത് അടയാളപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.