ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിന്റെ വിചാരണ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് മാറ്റാനായി സമർപ്പിച്ച ഹരജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് താൽപര്യം നഷ്ടപ്പെട്ടോയെന്ന് സുപ്രീംകോടതി വീണ്ടും ആരാഞ്ഞു. ഇ.ഡി ആവശ്യപ്പെട്ടതുപ്രകാരം ഹരജി പരിഗണിക്കാൻ ആറാഴ്ചത്തേക്ക് മാറ്റിവെച്ചാണ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് മുമ്പൊരിക്കൽ ഉന്നയിച്ച ചോദ്യം ആവർത്തിച്ചത്.
ഹരജി ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ, മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന കഴിഞ്ഞതവണത്തെ അതേ അപേക്ഷയുമായി ഇ.ഡി അഭിഭാഷകൻ രംഗത്തുവന്നു. ഇതേ ആവശ്യം ആവർത്തിച്ചപ്പോഴാണ് ഹരജിയിൽ ഇ.ഡിക്ക് താൽപര്യം നഷ്ടപ്പെട്ടോയെന്ന് ബെഞ്ച് ചോദിച്ചത്.
വിചാരണ മാറ്റത്തിനുള്ള ഹരജിയിൽ ഇ.ഡിക്ക് താൽപര്യം നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. ഹരജി നിരന്തരം നീട്ടിവെപ്പിക്കുകയാണെന്ന് സ്വപ്ന സുരേഷിനുവേണ്ടി ഹാജരായ അഡ്വ. ആർ. കൃഷ്ണരാജ് വാദിച്ചപ്പോൾ നിങ്ങൾ മുറിവിൽ ഉപ്പു തേക്കുകയാണോ എന്ന് ജസ്റ്റിസ് റോയ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.