ഡൽഹിയിൽ കോവിഡ്​ ബാധിതർക്കായി 13,500 കിടക്കകൾ ഒരുക്കിയെന്ന്​ കെജ്​രിവാൾ

ന്യൂഡൽഹി: കോവിഡ്​ ബാധിതർക്കായി ഡൽഹിയിൽ കിടക്കൾ 13,500 ആയി ഉയർത്തിയെന്ന്​​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ദിവസേന 20,000 പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഇതടക്കം അഞ്ച്​ തന്ത്രങ്ങളാണ്​ അവലംബിക്കുന്നതെന്നും അദ്ദേഹം ശനിയാഴ്​ച വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി സർക്കാറിന്​ പരിശോധന കിറ്റുകൾ അനുവദിച്ചതിന്​ കെജ്​രിവാൾ കേന്ദ്ര സർക്കാറിന്​ നന്ദി അറിയിച്ചു. കിടക്കകളുടെ എണ്ണം വർധിപ്പിക്കൽ, പരിശോധനയും ഐസൊലേഷനും, ഓക്​സിമീറ്ററുകൾ നൽകൽ, പ്ലാസ്​മ തെറാപ്പി, സർവേയും സ്​ക്രീനിങ്ങും എന്നീ മാർഗങ്ങളാണ്​ കോവിഡിനെ പ്രതിരോധിക്കാനായി സർക്കാർ അവലംബിക്കുന്നത്​. 4000 ഓക്​സിജൻ കോൺസൻട്രേറ്റേഴ്​സ്​ വാങ്ങിയതായു​ം അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കോവിഡ്​ പരിശോധന നാലിരട്ടിയായി വർധിപ്പിച്ചതായി കെജ്​രിവാൾ നേരത്തേ ട്വീറ്റ്​ ചെയ്​തിരുന്നു.

ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 77,240 ആയി​. 47,091 പേർ​ രോഗമുക്തി നേടി. 2,492 പേർ മരിച്ചു. 

Tags:    
News Summary - 13,500 beds for COVID-19 patients in Delhi now, says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.