രണ്ട് കോടിയിലേറെ വില മതിക്കുന്ന 1385 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് ത്രിപുര സ്വദേശികൾ അറസ്റ്റിൽ

അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിൽ 2.07കോടി രൂപയിുലേറെ വിലമതിക്കുന്ന 1385 കിലോ കഞ്ചാവ് പിടികൂടി. ബോർഡർ സെക്യൂരിറ്റി ഫോഴ്സാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.

പടിഞ്ഞാറൻ ത്രിപുരയിലാണ് സംഭവം. ഡയറക്ടറേറ്റ് ഓഫ് റവന്യു​ ഇന്റലിജൻസുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഉറബാരി ഗ്രാമത്തിലെ ഒരു വീട്ടിൽ വൻ തോതിൽ കഞ്ചാവ് ശേഖരിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. പരിശോധനക്കിടെയാണ് വീട്ടുടമ കൂടിയായ പ്രതിയെ പിടികൂടുന്നത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇയാൾ കേസിലെ പ്രധാനിയായ കിങ് പിന്നിനെയും കൂട്ടാളികളെയും കുറിച്ചുള്ള വിവരം പങ്കുവെക്കുകയായിരുന്നു. 2,07,75,000 രൂപയുടെ കഞ്ചാവാണ് പിടികൂടിയതെന്ന് ബി.എസ്.എഫ് വാർത്താകുറിപ്പിൽ അറിയച്ചു. 

Tags:    
News Summary - 1,385 Kg Marijuana Seized In West Tripura By Border Force, 3 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.