ഇന്ത്യൻ ഡോക്​ടർമാരുടെ പാക്​ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യൻ ഡോക്​ടർമാരുടെ പാക്​ സന്ദർശനം റദ്ദാക്കി. 13ാമ ത്​ സാർക്ക്​ അസോസിയേഷൻ ഒാഫ്​ അനസ്​തോളജിസ്​റ്റ്​ കോൺഗ്രസിൽ പ​െങ്കടുക്കുന്നതിനായാണ്​ ഡോക്​ടർമാർ പാകിസ്​ താനിലേക്ക്​ പോകാനിരുന്നത്​​.

മാർച്ച്​ ഏഴ്​ മുതൽ ലാഹോറിലാണ്​ സമ്മേളനം നടക്കുന്നത്​. പാകിസ്​താൻ സോസൈറ്റി അനസ്​തോളജിസ്​റ്റ്​ സയൻറിഫിക്​ കമ്മിറ്റിയാണ്​ പരിപാടി സംഘടിപ്പിക്കുന്നത്​. എന്നാൽ, പുൽവാമ ഭീകരാക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ പരിപാടിയിൽ നിന്ന്​ വിട്ടുനിൽക്കാനാണ്​ ഡോക്​ടർമാരുടെ തീരുമാനം.

പുൽവാമ ഭീകരാക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ പാക്​ ഗായകരെ ഒഴിവാക്കണമെന്ന്​ ഇന്ത്യയിലെ മ്യൂസിക്​ കമ്പനികൾക്ക്​ എം.എൻ.എസ്​ അന്ത്യശാസനം നൽകിയിരുന്നു. പാകിസ്​താന്​ നൽകിയിരുന്ന അതിപ്രിയ രാഷ്​ട്രപദവിയും ഇന്ത്യ ഒഴിവാക്കിയിരുന്നു.

Tags:    
News Summary - 13th SAARC-Association of Anaesthesiologists Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.