ഭദ്രക് (ഒഡിഷ): സംഘർഷത്തിൽ പരിക്കേറ്റ പിതാവിനെ എല്ലാവരും കൈവിട്ടപ്പോൾ ആശുപത്രിയിലെത്തിക്കാൻ 14കാരി 35 കിലോമീറ്റർ ട്രോളി റിക്ഷ ചവിട്ടി. ഒഡിഷയിലെ നാഡിഗൻ ഗ്രാമത്തിലെ സുജാത സേത്തിയാണ് പിതാവ് ശംഭുനാഥിനെ അദ്ദേഹത്തിന്റെ തന്നെ ട്രോളി റിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. ഒക്ടോബർ 23 നായിരുന്നു സംഭവം. ശസ്ത്രക്രിയക്കുശേഷം കഴിഞ്ഞദിവസം ഇവർ വീട്ടിലേക്ക് മടങ്ങുന്നത് ഭദ്രക് ടൗണിലുള്ളവരും മാധ്യമപ്രവർത്തകരും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഗ്രാമത്തിൽനിന്ന് 14 കിലോമീറ്റർ അകലെയുള്ള ധാംനഗർ ആശുപത്രിയിലേക്കാണ് ആദ്യം പിതാവിനെയും കൊണ്ട് പെൺകുട്ടി പോയത്. എന്നാൽ, വിദഗ്ധ ചികിത്സക്ക് ഭദ്രകിലെ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ഇതനുസരിച്ച് 21 കിലോമീറ്റർ അകലെയുള്ള ഭദ്രകിലേക്ക് അവൾ ട്രോളി ചവിട്ടി പിതാവിനെ എത്തിക്കുകയായിരുന്നു.
വാഹനം ഏർപ്പാടാക്കാൻ പണമോ ആംബുലൻസ് വിളിക്കാൻ മൊബൈൽ ഫോണോ ഇല്ലാതിരുന്നതിനാലാണ് ട്രോളി റിക്ഷയെടുത്തതെന്ന് സുജാത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.