ലഖ്നൗ: ഉത്തർ പ്രദേശിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു, 16 പേർക്ക് പരിക്ക്. ബാന്ദയിൽ മാത്രം നാല് പേരാണ് മരിച്ചത്. ഫതേപൂറിൽ , ബാൽറാംപൂർ, ചന്ദൗലി, അമേഠി, കൗസംബി, റായ് ബറേലി, ബുലന്ദ് ഷാർ, സുൽത്താൻപൂർ, ചിത്രകൂട് എന്നിവിടങ്ങളിൽ ഓരോ മരണവും സംഭവിച്ചതായി റിലീഫ് കമ്മീഷണർ സഞ്ജയ് ഗോയൽ അറിയിച്ചു.
മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇടിമിന്നലിൽ കന്നുകാലികളെ നഷ്ടമായ കർഷകർക്കും സാമ്പത്തിക സഹായം അനുവദിക്കുമെന്ന് റിലീഫ് കമ്മീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.