ബസിൽ​ അപ്രതീക്ഷിത യാത്രികനായി കൂറ്റൻ പെരുമ്പാമ്പ്​; സഞ്ചരിച്ചത്​ 250 കി.മീറ്ററും

ജയ്​പൂർ: സ്വകാര്യ ബസിൽ അപ്രതീക്ഷിത യാത്രികനായി കൂറ്റൻ പെരുമ്പാമ്പും. ഉദയ്​പൂരിൽനിന്ന്​ മുംബൈയി​ലെത്തിയ ബസിലാണ്​ 14 അടി നീളമുള്ള പെരുമ്പാമ്പിനെ ക​െ​ണ്ടത്തിയത്​. ബസിൽ പാമ്പ്​ കയറികൂടിയ വിവരം യാത്രികരോ ജീവന​ക്കാരോ അറിഞ്ഞിരുന്നില്ല.

ഉദയ്​പൂരിൽനിന്ന്​ 250 കിലോമീറ്റർ സഞ്ചരിച്ച്​ ശനിയാഴ്ച രാവിലെ ബസ്​ അഹ്​മദാബാദിന്​ സമീപത്തെ ധാബയിലെത്തിയപ്പോഴ​ാണ്​ യാത്രക്കാരിലൊരാൾ പാമ്പിനെ കണ്ടത്​. പാമ്പിനെ കണ്ടതും ഇയാൾ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.

തുടർന്ന്​ എല്ലാ യാത്രക്കാരും ബസിൽനിന്ന്​ പുറത്തിറക്കി. പിന്നീട്​ ബസിലുണ്ടായിരുന്ന ഏതാനും യുവാക്കൾ പാമ്പിനെ തിരഞ്ഞ്​ കണ്ടെത്തി ബസിന്​ പുറത്തെത്തിക്കുകയായിരുന്നു. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ ഇവർ പാമ്പിനെ പിടികൂടിയത്​. പാമ്പിനെ സുരക്ഷിതമായി കാട്ടിൽ തുറന്നുവിട്ടു. പാമ്പിനെ പിടികൂടുന്നതിന്‍റെ വിഡിയോ ചില യാത്രക്കാർ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്​തു.

ഉദയ്​പൂരിൽനിന്ന്​ ബസ്​ നിർത്തിയിട്ടപ്പോൾ പാമ്പ്​ കയറികൂടിയതാകാമെന്ന്​ യാത്രക്കാർ പറയുന്നു. സീറ്റിന്‍റെ അടിയിലായതിനാൽ ആരെയും ഉപദ്രവിച്ചി​ട്ടില്ലെന്നും അവർ പറഞ്ഞു. 

Tags:    
News Summary - 14 feet python travels secretly with passengers in private bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.